പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ സംസ്ഥാനത്ത് ലഭിച്ചതായി കണക്കുകള്‍

Spread the love

തിരുവനന്തപുരം: കേരളത്തിൽ ഇക്കൊല്ലം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

video
play-sharp-fill

95.66 മില്ലീമീറ്റര്‍ മഴയാണ് മാര്‍ച്ച്‌ ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. 42 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചതെങ്കിലും ലഭിച്ചത് 112 .3 മില്ലീമീറ്റര്‍ മഴയായിരുന്നു.

കൂടാതെ പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. ഇടുക്കി ജില്ലയിലാണ് പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത്. വെറും ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group