
നാഗർകോവിൽ:ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ട്രെയിൻ സർവ്വിസുകൾക്ക് മാറ്റം. കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ ഷെഡ്യൂളുകളിലുൾപ്പടെ മാറ്റം വരുത്തിയിട്ടുണ്ട്. നാഗർകോവിൽ ആരൽ വായ്മൊഴി സെക്ഷനിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ് -326 നടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. രണ്ടു ട്രെയിനുകൾ റദ്ദാക്കുകയും, രണ്ട് ട്രെയിനുകളിൽ റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 1. 25ന് പുറപ്പെടെണ്ടിയിരുന്നു ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത്- നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചറും ഇന്നു പൂർണ്ണമായും റദ്ദാക്കി. നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 7.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56305 നാഗർകോവിൽ ജംഗ്ഷൻ- തിരുവനന്തപുരം നോർത്ത് പാസഞ്ചർ ഇന്ന് പൂർണ്ണമായും റദ്ദാക്കി.
പുനക്രമീകരിച്ച ട്രെയിനുകൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
1.കന്യാകുമാരിയിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07229 കന്യാകുമാരി-ചെന്നൈ എഗ്മോർ സ്പെഷ്യൽ ഇന്ന് കന്യാകുമാരിയിൽ നിന്ന് 02 മണിക്കൂർ 45 മിനിറ്റ് വൈകി പുറപ്പെടുന്ന തരത്തിൽ പുനക്രമീകരിച്ചു
2.നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 6.25 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 56102 നാഗർകോവിൽ ജംഗ്ഷൻ- കൊല്ലം ജംഗ്ഷൻ പാസഞ്ചർ നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് 1.30 മണിക്കൂർ വൈകി പുറപ്പെടേണ്ടതായി പുനപ്രമീകരിച്ചു
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.