റെയിൽവേ ട്രാക്കിൽ സ്ഫോടനം: കീമാൻ കൊല്ലപ്പെട്ടു:മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്

Spread the love

ഭുവനേശ്വർ: ഒഡിഷ-ഝാർഖണ്ഡ് അതിർത്തിയില്‍ നടന്ന ഐഇഡി സ്ഫോടനത്തില്‍ റെയില്‍വേ ജീവനക്കാരനായ കീമാൻ ഇറ്റുവ ഓറം കൊല്ലപ്പെട്ടു.
സുന്ദർഗഡ് ജില്ലയിലെ ബിംലഗഡ് സെക്ഷന് കീഴിലുള്ള കരംപാടയെയും

റെഞ്ച്‌ഡയെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കിലാണ് സ്ഫോടനമുണ്ടായത്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
സ്ഫോടനത്തില്‍ റെയില്‍വേ ട്രാക്കിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും,

ലൂപ്പ് ലൈനായതിനാല്‍ യാത്രാ ട്രെയിനുകളുടെ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഝി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, കൊല്ലപ്പെട്ട റെയില്‍വേ ജീവനക്കാരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (സിഎംആർഎഫ്) നിന്നാണ് ഈ സാമ്പത്തിക സഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.