video
play-sharp-fill

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ ബാ​ഗ്; 15 കിലോ കഞ്ചാവ് പിടികൂടി

Spread the love

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്ക്വാഡ് പരിശോധനയിൽ പ്ലാറ്റ്ഫോമിലെ ഇരിപ്പിടിത്തിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

സംശയകരമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ഇത്രയധികം കഞ്ചാവ് കണ്ടെടുത്തത്.

പൊലീസ് ഡോഗ് സ്റ്റെഫി ആണ് ബാഗ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എസ്ഐ മാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിസ്, എഎസ്ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോഗ് ഹാൻഡ്ലർ അനൂപ് എന്നിവരും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൊലിസിനെ കണ്ടപ്പോൾ ബാഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാണെന്ന് സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :