
സ്വന്തം ലേഖിക
കണ്ണൂര്‍: കേരളത്തില്‍ പാളത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നു.
ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായിട്ടാണ് ഈ മാറ്റം. ട്രെയിനുകളുടെ വേഗത കൂട്ടാനായി പാളം, സ്ലീപ്പറുകളുടെ സാങ്കേതികത്വം എന്നിവയിലാണ് മാറ്റം വരുത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
260 മീറ്റര്‍ നീളമുള്ള ഒറ്റപ്പാളമാണ് 3 മീറ്റര്‍ നീളമുള്ള ചെറുപാളങ്ങള്‍ക്ക് പകരം നിലവില്‍ ഇടുന്നത്. ഉരുക്കുപാളത്തിന്‍റെ ഭാരവും വര്‍ധിപ്പിച്ചിട്ടുണ്ട്.
നിലവില്‍ 13 മീറ്റര്‍ നീളമുള്ള ചെറുപാളങ്ങള്‍ വെല്‍ഡ് ചെയ്ത് യോജിപ്പിച്ചായിരുന്നു പാളങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററിനുള്ളില്‍ നിരവധി ജോയിന്‍റുകളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ അറ്റകുറ്റപണികളും പതിവായിരുന്നു.
പുതിയ പാളങ്ങള്‍ വരുന്നതോടെ ഒരു കിലോമീറ്ററിനുള്ളില്‍ നാല് ജോയിന്‍റുകള്‍ മാത്രമാണ് ഉണ്ടാവുക. നേരത്തെ ഒരു മീറ്റര്‍ പാളത്തിന് 52 കിലോ ഭാരമുണ്ടായിരുന്നത്, നിലവില്‍ 60 കിലോയാക്കി ഉയര്‍ത്തി. പാളത്തിന് കൂടുതല്‍ ഉറപ്പും സുരക്ഷിതത്വവും ഇതുനല്‍കും.
പാളം ഘടിപ്പിക്കുന്ന സ്ലീപ്പര്‍ നിര്‍മാണത്തിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തില്‍ രണ്ട് ഡിവിഷനിലും പാളം – സ്ലീപ്പര്‍ മാറ്റല്‍ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ട്രെയിനുകളുടെ ഓട്ടം ക്രമീകരിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്.
പണി പൂര്‍ത്തിയാകുന്നതോടെ വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ അടിസ്ഥാനവേഗത ഉയര്‍ത്താനാകും.