
തിരുവനന്തപുരം: ട്രെയിനുകള്‍ വൈകിയോടുന്നു.
തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്.
ഇന്ന് പുലർച്ചെ 5.20നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ 8.20നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്.
പെയറിംഗ് ട്രെയിൻ വൈകിയതുകൊണ്ടാണ് വേണാട് എക്സ്പ്രസ് വൈകിയതെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. ഇതുകൂടാതെ തിരുവനന്തപുരം – നേത്രാവതി എക്സ്പ്രസും യാത്ര ആരംഭിക്കാൻ വൈകും. രാവിലെ ഒൻപതേ കാലിന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 10.30നേ പുറപ്പെടുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇന്നലെ രാത്രി കൊല്ലം പോളയത്തോട് റെയില്‍വേ പാളത്തില്‍ ശക്തമായ കാറ്റില്‍ മരം വീണിരുന്നു. മലബാർ എക്സ്പ്രസിന്റെ മുന്നിലേക്കായിരുന്നു മരം വീണത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മരം മുറിച്ചുമാറ്റിയാണ് ട്രെയിൻ ഗതാഗതം വീണ്ടും ആരംഭിച്ചത്.