play-sharp-fill
ട്രെയിനിൽ നിന്നുമാത്രമല്ല റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിലും വലിയ വില കൊടുക്കേണ്ടിവരും ; നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ

ട്രെയിനിൽ നിന്നുമാത്രമല്ല റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിലും വലിയ വില കൊടുക്കേണ്ടിവരും ; നിരക്ക് വർദ്ധിപ്പിച്ച് സർക്കാർ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ട്രെയിൻ യാത്ര നിരക്ക് വർധിപ്പിക്കുന്നതിനു പിന്നാലെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി. റെയിൽവേ സ്റ്റേഷനുകളിലെ ഐആർടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയാണ് വർധിപ്പിച്ചത്.


എക്സ്പ്രസ്, മെയിൽ ട്രെയിനുകളുടെ നിരക്കിലാകും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതൽ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വർധനവ്. കൂടാതെ, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ട്രെയിൻ യാത്രാ നിരക്ക് വർധന ഉടനുണ്ടാകുമെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷണ വിലയും കൂട്ടിയത്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതൽ 40 പൈസ വരെ വർധിപ്പിച്ചേക്കും. നിരക്ക് വർധനക്ക് പ്രധാനമന്ത്രി അംഗീകാരം നൽകിയിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം വർധന പ്രാബല്യത്തിൽ വന്നേക്കും. ജനുവരിയിലാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്. ഡൽഹി തെരഞ്ഞെടുപ്പിന് മുമ്പ് നിരക്ക് വർധിപ്പിച്ചാൽ തിരിച്ചടിയാകുമെന്ന ആശങ്ക സർക്കാറിനുണ്ട്.

ഒക്ടോബറിൽ റെയിൽവേ വരുമാനത്തിൽ 7.8 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തിൽ നിന്നും പ്രതീക്ഷിച്ച വരുമാനം റെയിൽവേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വർധനയുമായി റെയിൽവേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വർധനയുണ്ടാകില്ല.