
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി പോലീസ്, സംഭവം തൃശൂർ റെയിൽവേ സ്റ്റേഷനിൽ
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Third Eye News Live
0