ട്രെയിൻ നിര്‍ത്തും മുൻപ് ചാടിയിറങ്ങി യുവതി; വീണത് ട്രാക്കില്‍; പിന്നാലെ രക്ഷകരായി ആര്‍പിഎഫ്
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് ഒടുവില്‍ രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ.
കഴിഞ്ഞ ദിവസം മലപ്പുറത്താണ് സംഭവം നടന്നത്.
ട്രെയിൻ നിർത്തും മുൻപ് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന്, സ്റ്റേഷനില്‍ വണ്ടി നിർത്തും മുൻപേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിക്കാണ് അപകടം സംഭവിച്ചത്.
പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൻറെയും ട്രെയിനിൻ്റെയും ഇടയിലേക്ക് വീഴുകയായിരുന്നു . ഇതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ആർ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ഓടി എത്തി ഇവരെ പിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവരികയും ചെയ്തിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥനെ അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.