പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ മതില്‍ ഇടിഞ്ഞുവീണു: നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ; ശേഷിക്കുന്ന മതില്‍ ഭാഗങ്ങങ്ങൾ എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാം

Spread the love

കടുത്തുരുത്തി: പിറവം റോഡ് റെയില്‍വേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിനോടു ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞുവീണു. ഏകദേശം 200 മീറ്റർ നീളമുള്ള മതിലിന്റെ മദ്ധ്യഭാഗമാണ് കഴിഞ്ഞ ദിവസം രാത്രിയിയിൽ തകർന്നുവീണത്.

മതിലിന്‍റെ നിര്‍മാണത്തിലെ അപാകതകൾ തന്നെയാണ് തകര്‍ച്ചയ്ക്കു കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. മതിൽ സമീപത്തുള്ള റോഡിലേക്കു ചാഞ്ഞാണ് നില്‍ക്കുന്നത്. മതിലിന്‍റെ അടിഭാഗത്ത് വിള്ളലുകള്‍ കാണാം. ശേഷിക്കുന്ന മതില്‍ ഭാഗങ്ങങ്ങളും എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന രീതിയിലാണ് നിൽക്കുന്നത്.

കാല്‍നടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ ഇടപെട്ട് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. രാത്രിയായതിനാല്‍ മതില്‍ ഇടിഞ്ഞു വീണ സമയത്ത് വാഹനങ്ങള്‍ ഒന്നും ഇതുവഴി സഞ്ചരിക്കാത്തതിനാല്‍ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group