
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം-ചിങ്ങവനം റെയില്‍വേപ്പാതയിൽ റെയില്‍വേ അധികൃതര്‍ വഴിയടച്ചുകുറ്റി നാട്ടിയതായി പരാതി. ഇതോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നു കാണിച്ചു പ്രദേശവാസികള്‍ കോട്ടയം നഗരസഭാ കൗണ്‍സിലില്‍ പരാതി നല്കി.
നഗരസഭയുടെ 30, 32, 44 വാര്‍ഡുകളിലെ ജനങ്ങളാണ് പരാതിക്കാര്‍.കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പരാതി നല്കിയത്; പ്രതിപക്ഷേ നേതാവ് അഡ്വ. ഷീജാ അനിലാണ് പ്രദേശവാസികളുടെ ബുദ്ധിമുട്ട് കൗണ്‍സിലില്‍ ഉന്നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം-ചിങ്ങവനം റെയില്‍വേപ്പാത വരുന്നതിനു മുന്നേ ആളുകള്‍ റെയില്‍വേ വഴി ഉപയോഗിച്ചിരുന്നതാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഈ വഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം റെയില്‍വേ അധികൃതര്‍ വഴിതടഞ്ഞു കുറ്റി സ്ഥാപിച്ചതോടെ പ്രദേശവാസികളായ 100ല്‍പ്പരം കുടുംബങ്ങള്‍ക്കു പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്.
അതിനാല്‍ റെയില്‍വേ അധികൃതര്‍ വഴി തുറന്നു കൊടുക്കാന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെടണമെന്നാണ് പരാതിയിലുള്ളത്.