video
play-sharp-fill

Saturday, May 24, 2025
HomeUncategorizedകറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി യുവതിയായ മാളികപ്പുറം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ: കെ.എസ്.ആർ.ടി.സി ബസ് വൈകിയതോടെ ഇവർ കാത്തു...

കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി യുവതിയായ മാളികപ്പുറം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ: കെ.എസ്.ആർ.ടി.സി ബസ് വൈകിയതോടെ ഇവർ കാത്തു നിന്നത് ഒരു മണിക്കൂറിലേറെ; സംഘർഷം ഒഴിവാക്കാൻ കൃത്യമായി ഇടപെട്ട് പൊലീസ്; അയ്യപ്പഭക്തയുടെ വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സന്ദർശനത്തിനായി കറുപ്പുമുടുത്ത് ഇരുമുടിക്കെട്ടുമായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ആന്ധ്ര സ്വദേശിയായ യുവതി എത്തി. ആന്ധ്രയിൽ നിന്നുള്ള സംഘത്തോടൊപ്പം വെള്ളിയാഴ്ച വൈകുന്നേരമാണ് 43 കാരിയായ യുവതി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ആവശ്യത്തിന് കെഎസ്ആർടിസി ബസ് ലഭിക്കാതെ വന്നതോടെ യുവതിയ്ക്കും സംഘത്തിനും സന്നിധാനത്തേയ്ക്ക് യാത്ര തുടരാനായില്ല. യുവതി ട്രെയിനിനുള്ളിൽ സ്ഞ്ചരിക്കുന്നതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഇതിനിടെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കില്ലെന്നും, പമ്പയിൽ യാത്ര അവസാനിപ്പിക്കുമെന്നുമുള്ള ഉറപ്പിനെ തുടർന്നു യുവതിയെ സ്വകാര്യ വാഹനത്തിൽ പമ്പയിലേയ്ക്ക് വിട്ടു. 


വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കേരള എക്‌സ്പ്രസിലാണ് യുവതി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘത്തോടൊപ്പമാണ് യുവതി ഇവിടെ എത്തിയത്. തുടർന്ന് യുവതിയും സംഘവും റെയിൽവേ സ്റ്റേഷനിൽ തന്നെ തമ്പടിക്കുകയായിരുന്നു. തുടർന്ന് പമ്പയിലേയ്ക്ക് പോകുന്നതിനായി സംഘം റെയിൽവേ സ്‌റ്റേഷനു മുന്നിലെത്തി. എന്നാൽ, ഇവർ പമ്പയ്ക്കു പോകുന്നതിനായി ബസ് ലഭിച്ചില്ല. ജീവനക്കാരുടെ ക്ഷാമം മൂലം കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ചതിനാലാണ് ഇവർക്ക് ആവശ്യത്തിന് ബസ് ലഭിക്കാതെ വന്നത്. തുടർന്ന് നേരിയ തർക്കം ബസ് ജീവനക്കാരുമായി ഉണ്ടായി. തുടർന്ന് യുവതി വന്നതോടെ സംഘർഷമുണ്ടാകുമെന്ന ഭീതിയും ഉടലെടുത്തു. ഇതേ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തി യുവതിയുമായി ചർച്ച നടത്തി. നിലവിലെ സ്ഥിതി ഗതികൾ പൊലീസ് യുവതിയെ പറഞ്ഞ് മനസിലാക്കി. 
എന്നാൽ, തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ഇതിനുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്നും യുവതി അറിയിച്ചു. എന്നാൽ, പൊലീസ് നിർദേശം അനുസരിച്ച് യുവതി സന്നിധാനത്തേയ്ക്ക് പ്രവേശിക്കില്ലെന്ന് അറിയിച്ചു. പമ്പയിൽ യാത്ര അവസാനിപ്പിക്കുമെന്ന യുവതിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രാവലറിൽ ഇവർ അടങ്ങുന്ന സംഘം യാത്ര തിരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments