പത്താം ക്ലാസ് പാസായവരാണോ? ഇന്ത്യൻ റെയില്‍വേ വിളിക്കുന്നു; ടെക്‌നീഷ്യന്‍ തസ്തികകളില്‍ അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ അവസരം. വിവിധ സോണുകളിലായി 2025-26 സൈക്കിളില്‍ 6,180 ടെക്‌നീഷ്യന്‍ ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ടമെന്റ് നടത്തുന്നത്.

ജൂണ്‍ 27ന് വിശദമായ വിജ്ഞാപനം പ്രതീക്ഷിക്കുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 28ന് ആരംഭിക്കുകയും, ജൂലൈ 28 രാത്രി 11:59 ന് അവസാനിക്കുകയും ചെയ്യും.

തസ്തിക & ഒഴിവുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നല്‍): 180 ഒഴിവുകള്‍

ടെക്നീഷ്യൻ ഗ്രേഡ് 3: 6,000 ഒഴിവുകള്‍

തിരഞ്ഞെടുപ്പ് പ്രക്രിയ

കമ്ബ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)

ഡോക്യുമെന്റ് വെരിഫിക്കേഷൻ

മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന

യോഗ്യത

ടെക്നീഷ്യൻ ഗ്രേഡ് 1 (സിഗ്നല്‍)

ബിഎസ്സി ബിരുദം (ഫിസിക്സ്/ഇലക്‌ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രുമെന്റേഷൻ)

അല്ലെങ്കില്‍ ബന്ധപ്പെട്ട ശാഖയില്‍ ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം

ടെക്നീഷ്യൻ ഗ്രേഡ് 3

10-ാം ക്ലാസ് പാസായിരിക്കണം

ഐടിഐ/അപ്രെന്റിസ്ഷിപ്പ് (ഫൗണ്ട്രിമാൻ, മോള്‍ഡർ, ഫോർജർ, ഹീറ്റ് ട്രീറ്റർ തുടങ്ങിയ ട്രേഡുകളില്‍)

പ്രായപരിധി

ഗ്രേഡ് 1 സിഗ്‌നല്‍ തസ്തിക: 18-33 വയസ്സ് (01-07-2025 പ്രകാരം)

ഗ്രേഡ് 3: 18-30 വയസ്സ് (01-07-2025 പ്രകാരം)

സംവരണ വിഭാഗങ്ങള്‍ക്ക് സർക്കാർ നയം പ്രകാരം വയസിളവ് ലഭിക്കും

അപേക്ഷാ ഫീസ്

SC/ST/PwD/മുൻസൈനികർ/സ്ത്രീകള്‍/ട്രാൻസ്ജെൻഡർ/EWS: 250 രൂപ (പരീക്ഷയില്‍ ഹാജരാകുകയാണെങ്കില്‍ അപേക്ഷാ ഫീസ് തിരികെ ലഭിക്കും)

മറ്റുള്ളവർ: 500 രൂപ (പരീക്ഷയില്‍ ഹാജരാകുകയാണെങ്കില്‍ 400 രൂപ തിരികെ ലഭിക്കും)

ശമ്ബളം

ഗ്രേഡ് 1 (സിഗ്നല്‍): പേ ലെവല്‍ 5 (29,200/മാസം + CPC അലവൻസുകള്‍)

ഗ്രേഡ് 3: പേ ലെവല്‍ 2 (19,900/മാസം + CPC അലവൻസുകള്‍)

എങ്ങനെ അപേക്ഷിക്കാം?

ആർഈർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in വഴി ജൂണ്‍ 28 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സോണുകള്‍ തിരിച്ചുള്ള ഒഴിവുകള്‍, പരീക്ഷാ സിലബസ് തുടങ്ങിയ വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടും.