ട്രെയിനിനുള്ളില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ പാംപേഴ്സ് ; പാംപ്പേഴ്സ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നാലു സോപ്പ് പെട്ടികള്‍ ; സോപ്പു പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിൽ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ ; ബാഗിന്‍റെ ഉടമയെ കണ്ടെത്താനുള്ള പരിശോധനകൾ ഊ൪ജ്ജിതമാക്കി ആർപിഎഫ് എക്സ്സൈസ്

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്‍ മയക്കുമരുന്ന് വേട്ട. ട്രെയിനിൽ നിന്നും മാരക മയക്കുമരുന്നായ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ പിടികൂടി. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍വെച്ച് വിവേക് എക്സ്പ്രസ്സ്‌ ട്രെയിനില്‍നിന്നാണ് ഹെറോയിന്‍ പിടികൂടിയത്.

ട്രെയിന്‍ കംപാര്‍ട്ട്മെന്‍റിലെ സീറ്റിനടിയിൽ നിന്നു ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയത്തെതുടര്‍ന്നാണ് ബാഗ് പരിശോധിച്ചത്. ബാഗിനുള്ളിലുണ്ടായിരുന്ന പാംപ്പേഴ്സ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നാലു സോപ്പ് പെട്ടികള്‍ക്കുള്ളിലായാണ് ഹെറോയിന്‍ കണ്ടെത്തിയത്.

സോപ്പു പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 44 ഗ്രാം ഹെറോയിന്‍. ബാഗിന്‍റെ ഉടമയെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.