
കൊല്ലം: കൊല്ലം ആര്യങ്കാവിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന പണം പിടികൂടി. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനാണ് ഗുരുവായൂർ എക്സ്പ്രസിൽ ബാഗിൽ രേഖകളില്ലാതെ 36 ലക്ഷം രൂപ കൊണ്ടുവന്നത്.
രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.
പണം എവിടെ നിന്നും കൊണ്ടുവന്നെന്നോ, എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്നോ പ്രസന്നൻ വ്യക്തമായ മറുപടി നൽകിയില്ല. പതിവ് പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ രീതിയിൽ ബാഗുമായി നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് ബാഗ് പരിശോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group