ട്രെയിനിൽ വച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു ; പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

Spread the love

കോട്ടയം : ട്രെയിനിൽ വച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്.

video
play-sharp-fill

തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരക്കുളം സ്വദേശി ഷൺമുഖം (39) ആണ് പിടിയിലായത്.

ഞായറാഴ്ച മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ഇയാൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു,

ഇയാളിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.