video
play-sharp-fill

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പന്മാരെ കൊന്നു കൊലവിളിച്ച് റെയിൽവേയും; കോട്ടയത്ത് പ്ലാറ്റ് ഫോം ടിക്കറ്റ് ചാർജിൽ 100% വർധനവ്

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പന്മാരെ കൊന്നു കൊലവിളിച്ച് റെയിൽവേയും; കോട്ടയത്ത് പ്ലാറ്റ് ഫോം ടിക്കറ്റ് ചാർജിൽ 100% വർധനവ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പന്മാരെ കൊന്നു കൊലവിളിച്ച് റെയിൽവേ. ശബരിമല സീസന്റെ മറവിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് റെയിൽവേ വർധിപ്പിച്ചു. കോട്ടയം, ചെങ്ങന്നൂർ സ്‌റ്റേഷനുകളിലെ ടിക്കറ്റ് നിരക്ക് ഇരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. പത്തു രൂപയിൽ നിന്ന് ഇരുപത് രൂപയാണ് വർധന. ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. നിരക്ക് കൂട്ടിയത് സാധാരണക്കാരെയും ഇതര സംസ്ഥാന തൊഴിലാളികളെയുമാണ് ഏറെ ബാധിച്ചിരിക്കുന്നത്.

പ്ലാറ്റ്‌ഫോമിലെ തിരക്ക് കുറയ്ക്കാനെന്ന പേരിലാണ് ടിക്കറ്റ് നിരക്കിലെ പരിഷ്‌കരണം. സാധാരണ ദിവസങ്ങളിൽ കോട്ടയം സ്‌റ്റേഷനിൽ 600 പ്ലാറ്റ്‌ഫോം ടിക്കറ്റ് വരെ വിറ്റഴിക്കാറുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ഇത് 2000 വരെയായി വർധിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട ഇതര സംസ്ഥാന തൊഴിലാളികൾ ഒപ്പം ഉള്ളവരെ യാത്രയാക്കാൻ വരുന്നതാണ് ഞായറാഴ്ചകളിൽ തിരക്ക് വർധിക്കാൻ കാരണം. ഇത്തരക്കാർക്കാണ് ഏറെ നഷ്ടം സംഭവിച്ചിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ സ്റ്റേഷനിൽ എത്തിയാൽ പിടിക്കപ്പെടുമെന്നതിനാൽ ഭൂരിഭാഗം പേരും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാറുണ്ട്. ടിക്കറ്റില്ലാതെ പ്ലാറ്റ്‌ഫോമിൽ നിന്ന് പിടിക്കപ്പെട്ടാൽ 300 രൂപയാണ് പിഴ. എന്നാൽ തിരക്കിന്റെ നടപടികളാണ് റെയിൽവേയുടേതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം, റെയിൽവേയുടെ ഇരുട്ടടി മറികടക്കാൻ വിരുതന്മാരായ യാത്രക്കാർ പുതിയ മാർഗം സ്വീകരിച്ചിട്ടുണ്ട്. കോട്ടയത്തുനിന്നു ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ചിങ്ങവനം തുടങ്ങിയ സ്ഥലങ്ങളിലേക്കു 10 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇത്തരത്തിൽ ഒരു പാസഞ്ചർ ടിക്കറ്റ് കരസ്ഥമാക്കി പ്ലാറ്റ് ഫോമിലെത്തിയാണ് ഇവർ നിരക്കു വർധന മറികടക്കുന്നത്. അതേസമയം, റെയിൽവേ സ്റ്റേഷനിൽ തിരക്ക് അനുഭവപ്പെടു തുടങ്ങി. മണ്ഡലകാലത്തിന്റെ ആദ്യ ആഴ്ചയിൽ നിരക്ക് നന്നേ കുറവായിരുന്നു. ശബരിമല പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ കുറവ് അനുഭവപ്പെട്ടത്. പ്രക്ഷോഭ സാഹചര്യം മാറിയതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group