റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചെഴുനേൽപ്പിച്ചു ; സംസാരിച്ച് നിൽക്കവേ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി ;യുവാവ് മക്കളുമായി ഒളിവിൽ

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ : ഭാര്യയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. വസായി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ പുല‍ർച്ചെയാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ എഴുന്നേൽപിച്ച ശേഷം സംസാരിക്കുന്നതും ട്രെയിൻ സമീപത്തേക്ക് എത്തിയപ്പോൾ മുന്നിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൊലപാതകത്തിന് പിന്നാലെ രണ്ടും അഞ്ചും വയസുള്ള മക്കളുമായി പ്രതി ഒളിവിൽ പോയി.

ഞായറാഴ്ച വൈകീട്ട് ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നതായാണ് ദൃക്സാക്ഷികൾ നൽകിയ വിവരമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയുടെ ഫോണിൽ നിന്ന് യുവതി ഒരാളെ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതാരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതക ശേഷം കല്യാൺ വരെ പ്രതി എത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group