ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു; ഈ വർഷം പിഴയായി റെയിൽവേ ഈടാക്കിയത് 1,781 കോടി രൂപ

Spread the love

ടിക്കറ്റില്ലാതെയും നിയമവിരുദ്ധമായും യാത്ര ചെയ്യുന്നവരിൽ നിന്ന് 2024-25 സാമ്പത്തിക വർഷം റെയിൽവേ ഈടാക്കിയത് വലിയ തുക. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 1,781.48 കോടി രൂപയാണ് പിഴയിനത്തിൽ മാത്രം റെയിൽവേക്ക് ലഭിച്ചതെന്ന് അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു.

video
play-sharp-fill

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പിഴ വരുമാനത്തിൽ 10.37 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 2.35 കോടി യാത്രക്കാരാണ് ടിക്കറ്റില്ലാതെയോ കൃത്യമായ രേഖകളില്ലാതെയോ യാത്ര ചെയ്തതിന് ഈ സാമ്പത്തിക വർഷം പിടിയിലായത്. കഴിഞ്ഞ വർഷം ഇത് 2.19 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,614.07 കോടി രൂപയായിരുന്നു പിഴ വരുമാനം.

ഈ വർഷം അത് 167 കോടിയിലധികം രൂപ വർദ്ധിച്ചു. സ്പെഷ്യൽ ട്രയിനുകൾ കൂട്ടിയതും, ദീർഘദൂര ട്രെയിനുകളിലും സബർബൻ ട്രെയിനുകളിലും റെയിൽവേ പരിശോധന കർശനമാക്കിയതാണ് ഇത്രയും വലിയ തുക പിഴയായി ലഭിക്കാൻ മറ്റൊരു പ്രധാന കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ടിക്കറ്റില്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിരന്തരമായ ബോധവൽക്കരണം നടത്തുന്നുണ്ടെങ്കിലും പലരും ഇത് അവഗണിക്കുകയാണെന്ന് റെയിൽവേ അധികൃതർ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സ്പെഷ്യൽ ടിക്കറ്റ് പരിശോധന സംഘങ്ങളെ വിന്യസിക്കാനാണ് റെയിൽവേയുടെ തീരുമാനം.