
കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതം പരിഹരിക്കാന്‍ റെയില്‍വേ.
വൈകിട്ട് 6.15 മുതല്‍ രാത്രി 10.45 വരെ കണ്ണൂരേക്ക് സ്ഥിരം യാത്രക്കാര്‍ക്ക് ഉപകരിക്കും വിധം ട്രെയിനുകള്‍ പരിഗണനയിലെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ ഉറപ്പുനല്‍കി.
ഈ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. നിലവില്‍ 6.15ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുംവിധം പുനക്രമീകരിക്കുന്നതിനുള്ള നിവേദനം പാലക്കാട് ഡിവിഷന്‍ ഓഫീസില്‍ നിന്ന് ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാസഞ്ചേഴ്‌സ് അസോസിയേഷനുകള്‍ നേരത്തെ ഡി.ആര്‍.എമ്മിന് നിവേദനം നല്‍കിയിരുന്നു.