‘ ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റ് യാത്രചെയ്യുന്ന പുരുഷന്മാർക്കെതിരെ നിയമനടപടിയെടുക്കാനും സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും കുറ്റവാളികളെ തടയാനും; ആർപിഎഫിന്റെ ‘മഹിളാ സുരക്ഷാ എന്ന സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി അവബോധ ക്ലാസുകളും നോട്ടീസ് വിതരണവും നടത്തി

Spread the love

കോട്ടയം: റെയിൽവേ സുരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ മനോജ് യാദവ ഐപിഎസ്, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ജീ. എം. ഈശ്വര റാവു ഐ ആർ പി എഫ് എസ് എന്നിവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 18 മുതൽ 24 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന

“മഹിളാ സുരക്ഷാ” എന്ന സ്ത്രീ സുരക്ഷ പദ്ധതി ആർ പി എഫ് നടത്തിവരുന്നതിന്റെ ഫലമായി ദിവസവും ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റ് യാത്ര ചെയ്യുന്ന പുരുഷന്മാർക്കെതിരെ നിയമനടപടികളെടുക്കുവാനും സ്ത്രീകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും കുറ്റവാളികളെ തടയുവാനും,

നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തുന്ന ഈ സ്ത്രീസുരക്ഷയ്ക്കാ പദ്ധതിയിൽ എന്നും എപ്പോഴും RPF ഓപ്പമുണ്ടാകും എന്ന ഒരു അവബോധം സ്ത്രീ യാത്രക്കാർക്കിടയിൽ സൃഷ്ടിക്കുവാനും അതുവഴി സ്ത്രീ യാത്രക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും വിവിധ തരത്തിലുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കി വരുന്നൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവബോധനക്ലാസ്സുകൾ, നോട്ടീസുകൾ വിതരണം ചെയ്യൽ, റെയിൽവേ എർപ്പെടുത്തിയ വിവിധ പദ്ധതികളായ ഓപ്പറേഷൻ അമാനത്ത് (റെയിൽവേയിൽ മറന്നുപോയതോ/ നഷ്ടപ്പെട്ടതോ ആയ സാധനങ്ങൾ തിരിച്ചു നൽകുന്നത്) ഓപ്പറേഷൻ മേരീ സഹേലി (റെയിൽവേയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കുള്ള സംരക്ഷണം),

ഓപ്പറേഷൻ ആഹത്ത് (റെയിൽവേയിൽ അനധികൃതമായി സ്ത്രീകളുടെയും കുട്ടികളുടെയും കടത്ത് തടയുക), ഓപ്പറേഷൻ യാത്രീ സുരക്ഷാ (റെയിൽവേയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കുമേലെയുള്ള അതിക്രമങ്ങൾ തടയുക), ഓപ്പറേഷൻ ജീവൻരക്ഷ (റെയിൽവേയിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ അപകടങ്ങളിൽ നിന്നും രക്ഷിക്കുക)

, ഓപ്പറേഷൻ മാതൃശക്തി (ട്രെയിൻ യാത്രയ്ക്കിടെ പ്രസവവേദന അനുഭവിക്കുന്ന ഗർഭിണികളെ സഹായിക്കാൻ മഹിളാ ആർപിഎഫ് ഉദ്യോഗസ്ഥർ നൽകുന്ന സംരക്ഷണം), ഓപ്പറേഷൻ ഡിഗിനിറ്റി (പരിചരണവും സംരക്ഷണവും ആവശ്യമുള്ള നിരാലംബരായ, നിസ്സഹായരായ, മാനസിക അസ്വാസ്ഥ്യമുള്ള, മുതിർന്നവരെ RPF രക്ഷപ്പെടുത്തുകയും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുകയും ചെയ്യുന്നു) കുറിച്ചുള്ള ബോധവൽക്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം.