സംസ്ഥാനത്ത് ട്രെയിൻ പിടിച്ചിടലിന് ശാശ്വത പരിഹാരം ; പാത ഇരട്ടിപ്പിക്കലിലൂടെ വേഗത കൂട്ടാൻ ഒരുങ്ങി റെയിൽവേ

Spread the love

പാലക്കാട്: സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന പ്രധാന പ്രശ്നം മറ്റുള്ളവ കടന്നുപോകാനായി വണ്ടികൾ പിടിച്ചിടുന്നതാണ്.
മലബാറിലെ യാത്രാ ദുരിതത്തിനൊപ്പം ട്രെയിൻ പിടിച്ചിടൽ കൂടിയാകുന്നതോടെ റെയിൽ യാത്ര തന്നെ മടുക്കുന്ന അവസ്ഥയിലേക്കാണ് യാത്രക്കാർ എത്തുന്നത്.
എന്നാൽ വൈകാതെ തന്നെ ഷൊർണൂരിൽ ട്രെയിൻ പിടിച്ചിടുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാത ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാകുന്നതോടെ ട്രെയിൻ പിടിച്ചിടലിനു ശാശ്വത പരിഹാരമാകുമെന്നാണ് റിപ്പോർട്ട്.
തൃശൂർ – പാലക്കാട് റെയിൽ പാതയിലെ ട്രാക്ക് ഇരട്ടിപ്പിക്കൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ നിലവിൽ ട്രെയിൻ പിടിച്ചിടുന്ന പ്രശ്നങ്ങൾ അവസാനിക്കും. ഇതോടെ സമയകൃതൃത പാലിച്ച് ട്രെയിനുകൾക്ക് ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയും.
പാത ഇരട്ടിപ്പിക്കലിന് എറണാകുളം ആസ്ഥാനമായ കമ്പനിയുമായി റെയിൽവേ കരാർ ഒപ്പുവച്ചിട്ടുണ്ട്.
പ്രവൃത്തി ഉടൻ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.