
തൃശൂർ : ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമൻ കെ.എസ്.(55) ആണ് മരിച്ചത്. ഒല്ലൂർ സ്റ്റേഷനും തൃശൂർ സ്റ്റേഷനും ഇടയിൽ രാവിലെ 11.30 യോടെ ആയിരുന്നു അപകടം.
ഒല്ലൂർ ഗാങ് നമ്പർ രണ്ടിലെ കീമാൻ ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. എൻജിന് അടിയിൽ കുടുങ്ങികിടന്ന മൃതദേഹം 12.45ഓടെ ആണ് പുറത്തെടുക്കാൻ ആയത്.
നെടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group