play-sharp-fill
ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻ വർധന; പിഴയായി നേടിയത് 300 കോടി; കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വേ

ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണത്തിൽ വൻ വർധന; പിഴയായി നേടിയത് 300 കോടി; കണക്കുകള്‍ പുറത്തുവിട്ട് റെയില്‍വേ

ഡൽഹി: സെൻട്രല്‍ റെയില്‍വേ 300 കോടി വരുമാനം നേടി എന്ന് കേള്‍ക്കുമ്പോള്‍ യാത്രാക്കൂലി ഇനത്തിലോ, ചരക്ക് കടത്തില്‍ നിന്നോ നേടിയതാകാം എന്ന് തെറ്റിദ്ധരിക്കേണ്ട.

റെയില്‍വേയുടെ പിഴ വരുമാനം മാത്രമാണിത്. 2023-24 സാമ്പത്തിക വർഷത്തില്‍, സെൻട്രല്‍ റെയില്‍വേ മെയില്‍, എക്സ്പ്രസ്, ലോക്കല്‍ ട്രെയിൻ സർവീസുകളില്‍ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 300 കോടി രൂപയാണ് നേടിയത്. 265 കോടി ലക്ഷ്യമിട്ട സ്ഥാനത്താണ് 300 കോടി രൂപ ലഭിച്ചിരിക്കുന്നത്.


ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉള്‍പ്പെട്ട കേസുകളുടെ എണ്ണം 8.38 ശതമാനം വർധിച്ച്‌ 42.63 ലക്ഷമായി. ആറ് ഡിവിഷനുകളാണ് സെൻട്രല്‍ റെയില്‍വേയ്ക്ക് കീഴിലുള്ളത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ഡിവിഷനിലെ 20.56 ലക്ഷം കേസുകളില്‍ നിന്ന് 115.29 കോടി രൂപ സമാഹരിച്ചു. 8.34 ലക്ഷം കേസുകളില്‍ നിന്ന് 66.33 കോടി രൂപ നേടിയ ഭൂസാവല്‍ ഡിവിഷനാണ് തൊട്ടുപിന്നില്‍. നാഗ്പൂർ ഡിവിഷനില്‍ 5.70 ലക്ഷം കേസുകളില്‍ നിന്ന് 34.52 കോടിയും സോളാപൂർ ഡിവിഷനില്‍ 5.44 ലക്ഷം കേസുകളില്‍ നിന്ന് 34.74 കോടിയും ലഭിച്ചു. പൂനെ ഡിവിഷൻ 3.74 ലക്ഷം കേസുകളില്‍ നിന്ന് 28.15 കോടി രൂപ നേടി. ഹെഡ്ക്വാർട്ടേഴ്‌സ് ഡിവിഷൻ 28.15 കോടി രൂപ സമാഹരിച്ചു