റെയില്‍വേ പാലത്തിനടിയില്‍ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി 

Spread the love

ഹൈദരാബാദ്: മേധ്ച്ചലില്‍ റെയിൽവേ പാലത്തിനടിയിൽ പാതിവെന്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എച്ച്‌.ഒ.ഒ.ആർ റോഡിന് സമീപം റെയില്‍വേ പാലത്തിന് താഴെ വിജനമായ സ്ഥലത്താണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

25-30 വയസ്സിനിടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.നഗ്നമായ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങള്‍ കത്തിച്ചതിന് ശേഷമാണ് ശരീരത്തില്‍ തിയിട്ടിരിക്കുന്നത്.

കല്ലുപോലുള്ള വസ്തുകൊണ്ട് തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അതിന് ശേഷം തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മുഖമടക്കക്കം ശരീരത്തിന്റെ പകുതിയോളം ഭാഗങ്ങള്‍ വെന്തുപോയ നിലയിലാണ്.

യുവതിയ്ക്ക് പരിചയമുള്ള വ്യക്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന് ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

ശ്രീകാന്ത് എന്ന് തെലുഗിലും നരേന്ദർ എന്ന് ഇംഗ്ലീഷിലും യുവതിയുടെ കയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. സ്വർണമാലയും മോതിരവും അടക്കമുള്ള ആഭരണങ്ങള്‍ യുവതിയുടെ ശരീരത്തിലുള്ളതിനാല്‍ മോഷണമായിരിക്കുമെന്ന നിഗമനം പോലീസ് തള്ളിക്കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group