ആലപ്പുഴയിൽ റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: കുതിരപ്പന്തിയിൽ റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ചയാൾ ട്രെയിൻ ഇടിച്ചു മരിച്ചു. ഇന്ന് രാവിലെ 6.30ന് ഏറനാട് എക്സ്പ്രസാണ് ഇടിച്ചത്.

video
play-sharp-fill

കരുവാറ്റ തെക്ക് വിദ്യാലയം വീട്ടിൽ ദിലീപ് കുമാർ (65) ആണു മരിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തി. പിന്നീട് 7 മണിക്കാണ് യാത്ര പുനരാരംഭിച്ചത്. അപകടത്തെത്തുടർന്ന് ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റിയും വൈകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group