video
play-sharp-fill

വന്ദേ ഭാരത് രണ്ടു മിനുട്ട് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്

വന്ദേ ഭാരത് രണ്ടു മിനുട്ട് വൈകി; റെയില്‍വേ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പരീക്ഷണ ഓട്ടത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ വൈകിയതിന് റെയില്‍വേയിലെ കണ്‍ട്രോള്‍ വിഭാഗം ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ രണ്ട് മിനിറ്റ് വൈകിയതിനാണ് നടപടി. പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വൈകീട്ടായിരുന്നു നടപടിക്ക് കാരണമായ സംഭവമുണ്ടാകുന്നത്. നിറയെ യാത്രക്കാരുമായെത്തിയ വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടര്‍ന്ന് വന്ദേഭാരത് ട്രെയിന് പിറവത്ത് രണ്ടു മിനുട്ട് നിര്‍ത്തിയിടേണ്ടി വന്നു. ഇതോടെയാണ് ട്രെയിന്‍ മൂവ്‌മെന്റ്‌സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കണ്‍ട്രോളര്‍ക്കെതിരെ നടപടിയുണ്ടായത്. നടപടി വന്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിച്ചു.