റെയില്‍വേ ജീവനക്കാര്‍ക്ക് കോളടിച്ചു; വമ്പന്‍ സമ്മാനവുമായി കേന്ദ്ര സർക്കാർ; ബോണസ് തുകയായി ലഭിക്കുക 78 ദിവസത്തെ ശമ്പളം

Spread the love

ന്യൂഡൽഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ ബന്ധിത ബോണസിന്  അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ.

video
play-sharp-fill

റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തെ മാനിച്ച്, 10,91,146  ജീവനക്കാര്‍ക്ക് 78 ദിവസത്തെ ഉല്‍പ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) ആയി 1865.68 കോടി രൂപ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കി.

പ്രതിവർഷവും ദുര്‍ഗാ പൂജയോ ദസറാ അവധിക്ക് മുമ്പായി യോഗ്യരായ റെയിൽവേ ജീവനക്കാർക്ക് ഉൽപ്പാദനക്ഷമതാ ബോണസ് (PLB) നൽകാറുണ്ട്. ഈ വർഷം ഏകദേശം 10.91 ലക്ഷം നോൺ-ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് അനുവദിക്കുന്നത്. റെയിൽവേയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരെ മികച്ച സേവനത്തിനായി പ്രേരിപ്പിക്കുന്നതിനുമായി ഈ ബോണസ് നൽകപ്പെടുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യരായ ഓരോ റെയില്‍വേ ജീവനക്കാരനും 78 ദിവസത്തെ വേതനത്തിന് തുല്യമായ പരമാവധി PLB തുക 17,951/- രൂപയാണ്. ട്രാക്ക് മെയിന്റനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡ്), സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ടെക്‌നീഷ്യന്‍ ഹെല്‍പ്പര്‍മാര്‍, പോയിന്റ്‌സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്കാണ് മുകളില്‍ പറഞ്ഞ തുക നല്‍കുന്നത്. 2024-25 വര്‍ഷത്തില്‍ റെയില്‍വേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. റെക്കോര്‍ഡ് എണ്ണത്തില്‍ 1614.90 ദശലക്ഷം ടണ്‍ കാര്‍ഗോകള്‍ കയറ്റി അയക്കാനും ഏകദേശം 7.3 ബില്യണ്‍ യാത്രക്കാരെ വഹിക്കാനും റെയില്‍വേയ്ക്ക് സാധിച്ചു.