വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിൽ മരം വീണു കേടുപാട് ഉണ്ടായ സംഭവം; ഇടപെടൽ നടത്തി റെയില്‍വേ; നഷ്ടം നേരിട്ടവർ പരാതി നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും; നടപടി വൈക്കം റോഡ് യൂസേഴ്‌സ് ഫോറത്തിന്റെ പരാതിയില്‍

Spread the love

കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ മരം വീണ് ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിൽ റെയിൽവേ ഇടപെടൽ നടത്തി.

ഇതുപോലുള്ള അനുഭവങ്ങളല്ല റെയില്‍വേ നല്‍കാന്‍ ശ്രമിക്കുന്നതെന്നും നഷ്ടം നേരിട്ടവർ അവരുടെ മൊബൈല്‍ നമ്പർ നേരിട്ട് അല്ലെങ്കിൽ റെയില്‍മദദ് (റെയില്‍വേ സഹായങ്ങള്‍ക്കായുള്ള ആപ്പ്) എന്ന ആപ്പ് മുഖേനയോ പരാതി സമർപ്പിക്കാമെന്നും, ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും റെയില്‍വേ അറിയിച്ചു.

വൈക്കം റോഡ് യൂസേഴ്‌സ് ഫോറം ഉയർത്തിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും റെയില്‍വേ സ്റ്റേഷൻ്റെ മുന്നില്‍ നിന്ന തണല്‍ മരം കടപുഴകി വീണു. ഇതോടെ വൈക്കം റോഡ് റെയിൽവേസ്റ്റേഷൻ പാർക്കിങ് ഏരിയയിൽ നിർത്തിയിരുന്ന അഞ്ച് ബൈക്കുകൾ മുഴുവൻയും, രണ്ടു ബൈക്കുകൾ ഭാഗികമായും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കത്തെ റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്‌സ് ഫോറം എന്ന ഫെയിസ് ബുക്ക് പേജിലൂടെയാണു റെയില്‍വേ ഖേദം പ്രകടിപ്പിച്ചത്. വാഹനങ്ങള്‍ തകര്‍ന്ന വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.