കോട്ടയം: കോട്ടയം ആപ്പാഞ്ചിറയിലുള്ള വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍റെ വികസനം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യൻ്റെ ഇടപെടലോടെ ആരംഭിച്ചതായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ ജി.ലിജിന്‍ലാല്‍ അറിയിച്ചു.
പാലാ, കുറവിലങ്ങാട്, വൈക്കം, കടുത്തുരുത്തി, എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മെച്ചപ്പെട്ട യത്രാസൗകര്യങ്ങള്‍ ഒരുക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാൻ വേണ്ടിയുള്ള നടപടികൾ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബന്ധപ്പെട്ട് ജോര്‍ജ് കുര്യന്‍ ശ്രമം നടത്തി വരികയാണ്.
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയ ബിജെപി നേതാക്കള്‍ യാത്രക്കാരുമായും അധികൃതരുമായും സംസാരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group