റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്..!! വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകൾ; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍
സ്വന്തം ലേഖകൻ
തൃശ്ശൂർ: തൃശ്ശൂരില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഡിവൈഎസ്പിയുടെ വീട്ടിൽ നിന്നാണ് ഇവടെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആട്ടിമറിക്കാൻ ഡിവൈഎസ്പി ശ്രമിക്കുന്നു എന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു.