സ്വന്തം ലേഖകൻ
കാസർകോട്: ചെറുവത്തൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയ റെയിൽപ്പാളം കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ 11 മുതൽ 18 വരെ നിയന്ത്രണം.
18ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ – മംഗലൂരു സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (22610) പയ്യന്നൂരിലും കോയമ്പത്തൂർ -മംഗലൂരു സെൻട്രൽ എക്സ്പ്രസ് (16323) ചെറുവത്തൂരിലും സർവീസ് അവസാനിപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മംഗലൂരുവിൽനിന്ന് 11ന് രാത്രി 11.45നുള്ള മംഗലൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ്കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) മൂന്നു മണിക്കൂർ വൈകി 12ന് പുലർച്ചെ 2.45നായിരിക്കും പുറപ്പെടുക.
നാഗർകോവിലിൽനിന്ന് 18ന് പുലർച്ചെ രണ്ടിനുള്ള നാഗർകോവിൽ – മംഗലൂരു സെൻട്രൽ എക്‌സ്‌പ്രസ് (16606) മൂന്നു മണിക്കൂർ വൈകിയോടും. കണ്ണൂരിൽനിന്നും 18ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ട കണ്ണൂർ – ചെറുവത്തൂർ പാസഞ്ചർ (06469) ഒരു മണിക്കൂർ വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.