video
play-sharp-fill

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങി; വയോധികന് ദാരുണാന്ത്യം

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങി; വയോധികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു (65) ആണ് മരിച്ചത്. പുന്നമൂട് റെയില്‍വേ ഗേറ്റിനും സ്റ്റാര്‍ തിയേറ്റര്‍ ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഭാനു ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ട്രെയിന്‍ തട്ടി തെറിച്ചുപോവുകയും എഞ്ചിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത കമ്പിയില്‍ തട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറ്റിലൂടെ കമ്പി തുളച്ചുകയറി തല്‍ക്ഷണം മരണം സംഭവിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം ആരംഭിക്കുന്ന ഭാഗത്താണ് ട്രെയിന്‍ നിര്‍ത്തിയത്. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം എഞ്ചിനില്‍ നിന്ന് വേര്‍പെടുത്തിയത്.
അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറിലധികം വര്‍ക്കലയില്‍ പിടിച്ചിടുകയും ചെയ്തു. ഗോമതിയാണ് ഭാര്യ. ഷീബ, ബാബു, സ്വര്‍ണ, ഗീത, സുനിത എന്നിവര്‍ മക്കളാണ്.