നീലിമംഗലത്ത് റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ ക്രെയിൻ മറിഞ്ഞു: റെയിൽവേ ട്രാക്കിലേയ്ക്ക് മറിയാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

നീലിമംഗലത്ത് റെയിൽവേ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കിടെ ക്രെയിൻ മറിഞ്ഞു: റെയിൽവേ ട്രാക്കിലേയ്ക്ക് മറിയാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ

കോട്ടയം: നീലിമംഗലത്ത് പാതഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി എത്തിച്ച ക്രെയിൻ മറിഞ്ഞു. റെയിൽവേയുടെ വൈദ്യുതി ലൈനിലേയ്ക്ക് ക്രെയിൻ മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ക്രെയിൻ മറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി.

 


ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നീലിമംഗലം പാലത്തിനു സമീപമായിരുന്നു അപകടം. പൈലിംഗിനായി സ്ഥാപിച്ചിരുന്ന ഉപകരണം നീക്കുന്നതിനായാണ് ക്രെയിൻ എത്തിച്ചത്. ഈ ക്രെയിനിന് താങ്ങാവുന്നതിലും അധികം ഭാരം ഉയർത്താൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടമായ ക്രെയിൻ ഒരുവശത്തേയ്ക്ക് മറിയുകയായിരുന്നു. ക്രെയിൻ മറിയും മുൻപ് തന്നെ ഡ്രൈവർ ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രെയിനിന്റെ ഒരുവശത്തായി റെയിൽവേ ട്രാക്കും, മറുവശത്ത് മണ്ണിട്ടുയർത്തിയ സ്ഥലവുമാണ്. റെയിൽവേട്രാക്കിലേയ്ക്ക് ക്രെയിൻ മറിഞ്ഞിരുന്നെങ്കിൽ ട്രെയിനിന്റെ വൈദ്യുതി ലൈനിലേയ്ക്ക് വീഴുമായിരുന്നു. ഇങ്ങനെയാണെങ്കിൽ വൻ ദുരന്തം തന്നെ ഉണ്ടായേനെ. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ദുരന്തം ഒഴിവായത്.
ക്രെയിൻ ഉയർത്തിമാറ്റാൻ ഉള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുകയാണ്.