play-sharp-fill
ട്രെയിനില്‍ മഴ നനഞ്ഞ സംഭവം; യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിന് ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി

ട്രെയിനില്‍ മഴ നനഞ്ഞ സംഭവം; യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിന് ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി

സ്വന്തം ലേഖകന്‍

തൃശൂര്‍: ട്രെയിനില്‍ മഴ നനഞ്ഞ സംഭവത്തില്‍ യാത്രക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിന് ഏഴു വര്‍ഷത്തിനുശേഷം അനുകൂല വിധി. സ്വദേശി പുത്തൂര് വീട്ടില്‍ സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചത്. സെബാസ്റ്റ്യന്‍ 8,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയുടെ വിധി.

ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് തകരാര്‍ കാരണം അടയാതിരുന്ന ഷട്ടറിനടുത്തുള്ള സീറ്റില്‍ സെബാസ്റ്റ്യന്‍ കുടുങ്ങിപ്പോയത്. കനത്ത മഴയെ തുടര്‍ന്ന് വിന്‍ഡോ സീറ്റിലിരുന്ന സെബാസ്റ്റ്യന്‍ അടിമുടി നനയുകയായിരുന്നു. ഷട്ടര്‍ ശരിയാക്കണമെന്നു ടിടിആറിനോട് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളത്തെത്തുമ്പോള്‍ ശരിയാക്കാമെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിന്‍ഡോ ഷട്ടര്‍ തകരാര്‍ കാരണമാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. പറപ്പൂര്‍ തോളൂര്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ സൂപ്രണ്ട് ആയി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ തിരുവനന്തപുരത്തേക്കു ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്കിടയിലാണ് ട്രെയിനില്‍ മഴ നനയേണ്ടി വന്നത്.

എന്നാല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ പത്തു മിനിട്ടില്‍ അധികം നിര്‍ത്തി ഇട്ടെങ്കിലും ഷട്ടര്‍ ശരിയാക്കാനുള്ള ഒരു നടപടി ക്രമവും ഉണ്ടായില്ല. തിരുവനന്തപുരം വരെ സെബാസ്റ്റ്യന് മഴ നനഞ്ഞു യാത്ര ചെയ്യേണ്ടി വന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തിരുവനന്തപുരത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കി.

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടമാണ് നടത്തിയത്. പലപ്പോഴും കേസ് വിളിക്കുമ്പോള്‍ റെയില്‍വേ പ്രതിനിധികള്‍ ഹാജരായിരുന്നില്ല. കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി ചെലവ് ഉള്‍പ്പടെ സെബാസ്റ്റ്യന്‍ 8000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.