കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ കേസെടുക്കില്ല; ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയും അന്വേഷിക്കും; ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും

Spread the love

പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ല.

നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത.

ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചർച്ച ചെയ്യേണ്ടതെന്നുമുള്ള സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസിന്റെ തുറന്നുപറച്ചിൽ കൂടുതൽ വിവാദമാക്കേണ്ട എന്നാണ് സിപിഎം തീരുമാനം.