video
play-sharp-fill
സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് ;ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു ;ജ്വല്ലറി ഉടമയടക്കം ആറു പേർ  കസ്റ്റഡിയിൽ

സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് ;ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു ;ജ്വല്ലറി ഉടമയടക്കം ആറു പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട് : കൊടുവള്ളിയിൽ വൻ സ്വർണ വേട്ട. ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു.

സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറി ഉടമയടക്കം ആറ് പേരാണ് പിടിയിലായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡി ആർ ഐ സംഘത്തിന്റെ മിന്നൽ പരിശോധന.
വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്.

കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്‍റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.