രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചു: അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയി: ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നത് :എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ ആരോപണം ഇങ്ങനെ

Spread the love

കൊച്ചി : രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ആരോപണം.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറി ആഷിക് കരോട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാന്‍ നമുക്ക് സമയമില്ലെന്നും ജില്ലാ സെക്രട്ടറി വിമര്‍ശിച്ചു.

ജില്ലാ ഭാരവാഹികളില്‍ 70% പേര്‍ക്കും പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ല വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും വിമര്‍ശിച്ചു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നത് എന്നുമാണ് ഗ്രൂപ്പില്‍ ഉയരുന്ന വിമര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുലിന്റെ രാജിക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദം മുറുകുന്നതിനിടെയാണ് ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ ആരോപണം. ഇത്തരം പരാതികള്‍ നേരിടുന്ന

ആളെ വെച്ച്‌ മുന്നോട്ടുപോകാന്‍ ആകില്ലെന്ന നിലപാട് പാര്‍ട്ടിയില്‍ ശക്തിപ്പെടുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സാഹചര്യം ഹൈക്കമാന്റിനെ അറിയിച്ചുവെന്നാണ് വിവരം.