
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാം ബലാത്സംഗ കേസില്‍ തിരുവനന്തപുരത്തെ കോടതിയില്‍ രഹസ്യമൊഴി നല്കി പരാതിക്കാരി.
കഴിത്ത ദിവസമാണ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.
അതേസമയം, ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.
ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. ഹോം സ്റ്റേയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും, വീട്ടില്‍ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസില്‍ പരാതി നല്കാൻ ഉദ്ദേശിച്ചിരുന്നില്ല.
അതിനാലാണ് മൊഴി നല്കാൻ വൈകിയത്. എന്നാല്‍ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളില്‍ രാഹുല്‍ പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നാണ് മൊഴിയില്‍ പറയുന്നത്.



