
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് സൈബര്‍ ആക്രമണം കടുത്തു.
അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തിപ്പെട്ടു വരുന്നതിനിടയില്‍ ആ സാധ്യത പൂര്‍ണ്ണമായും തല്ലിക്കെടുത്തിയത് ലൈംഗിക ആരോപണവുമായി മകളെപ്പോലൊരുവളെ രംഗത്തിറക്കിയ സതീശനാണെന്നാണ് പ്രവര്‍ത്തകരുടെ ആക്‌ഷേപം.
മാങ്കൂട്ടത്തിലിനെതിരെ ആദ്യവെടിപൊട്ടിച്ച റിനി ആന്‍ ജോര്‍ജ് സതീശന്‍ തനിക്ക് അച്ഛനെപ്പോലെയാണെന്ന് പറഞ്ഞിരുന്നു. സതീശനുമായി വലിയ അടുപ്പമുള്ള റിനിയെ മാങ്കൂട്ടത്തിലിനെ ഒതുക്കാനായി സതീശന്‍ തന്നെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
രംഗത്തിറക്കിയതാണെന്നും എന്നാല്‍ അവര്‍ കൊളുത്തിയ തീ രാഹുലില്‍ ഒതുങ്ങാതെ കോണ്‍ഗ്രസിനെയൊന്നാകെ ചുട്ടെരിക്കുന്ന സ്ഥിതിയിലേക്ക് എത്തിപ്പെടുകയായിരുന്നെന്നുമാണ് വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയനുമായി സതീശന്‍ ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയായിരുന്നെന്നും ചിലര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പ്രതിസന്ധിയുടെ പാതാളത്തില്‍ നില്‍ക്കെ സതീശന്‍ മുഖ്യമന്ത്രിയുടെ ഓണസദ്യ ഉണ്ണാന്‍ പോയതും ഇക്കൂട്ടര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.