ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് നിയുക്ത എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ: അഭിനന്ദനം അറിയിക്കാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും

Spread the love

പുതുപ്പള്ളി: വിജയാഹ്ലാദത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെയാണ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തിയത്.

പാലക്കാട്ടെ മിന്നും വിജയത്തിനു ശേഷമാണ് രാഹുൽ പുതുപ്പള്ളിയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.സി.വിഷ്ണുനാഥ് എംഎൽഎ, കെ.സി.ജോ സഫ് ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ കൂടെ യുണ്ട്.

പാലക്കാട്ടേക്ക് പ്രചാരണത്തിനു പോകുന്നതിനു മുമ്പും രാഹുൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു.

രാഷ്ട്രീയ യാത്ര തുടങ്ങിയതും മുന്നോട്ടു പോകുന്നതും എവിടെ നിന്നാണെന്നും, രാഷ്ട്രീയ നേട്ടമല്ല,ജീവിതത്തിൽ പോസിറ്റീവായും നെഗറ്റീവായും എന്ത് സംഭവിച്ചാലും ആദ്യം ഓർക്കാൻ ആഗ്രഹിക്കുന്ന പേര് ഉമ്മൻ ചാണ്ടിയുടെതാണെന്നും രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു.

ചാണ്ടി ഉമ്മൻ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടാണ് ഇവിടെ എത്താതിരുന്നതെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കളും പറഞ്ഞു.

പുതുപ്പള്ളിയിൽ എത്തിയ രാഹുൽ ചാണ്ടി ഉമ്മനുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, അഡ്വ. ഫിൽസൺ മാത്യൂസ് തുടങ്ങിയ നേതാക്കളും എത്തിയിരുന്നു