നിയമസഭയിലിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു കുറിപ്പ് കിട്ടി:ഉടനെ പുറത്തിറങ്ങി രാഹുൽ: കുറിപ്പിൽ എന്താണന്നോ ആരാണ് കൊടുത്തുവിട്ടതെന്നോ വ്യക്തമല്ല.

Spread the love

തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തിറങ്ങിയതായി സൂചന. ഒരു കുറിപ്പുകിട്ടിയതിനു പിന്നാലെയാണ് പുറത്തിറങ്ങിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്.

പ്രതിപക്ഷനിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.
അന്തരിച്ച ജനനേതാക്കള്‍ക്ക് മുഖ്യമന്ത്രി ആദരം അര്‍പ്പിച്ചു കൊണ്ടാണ് സഭ തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചാണ് സഭ പിരിയുക. ഒക്ടോബര്‍ 10വരെ 12 ദിവസം സഭ ചേരും. 15 മുതല്‍ 19 വരെയും 29, 30നും ഒക്ടോബര്‍ 6 മുതല്‍ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം.