രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക ആരോപണം കെട്ടിചമച്ചതോ ? പാലക്കാട് സീറ്റ് തിരികെ കിട്ടാൻ ഷാഫി പറമ്പിലിന്റെ കളിയാണോ എന്ന ചർച്ച കോൺഗ്രസിൽ ഉയർന്നു: ആരോപണങ്ങളുടെ നിജസ്ഥിതി വരും ദിവസങ്ങളിൽ പുറത്തു വന്നേക്കും.

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ യുവനേതാവും എല്ലാവിഷയങ്ങളിലും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്ന പ്രവര്‍ത്തകനുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിക്കേറ്റ വലിയ കളങ്കമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പെണ്‍വിഷയം.

സിനിമാ മേഖലയിലെ പെണ്‍ വിഷയം, മീടു ആരോപണങ്ങള്‍, കലാരംഗത്തെ പെണ്‍വിഷയങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരിലുള്ള പെണ്‍ വിഷയങ്ങള്‍, രാഷ്ട്രീയക്കാര്‍ക്കിടയിലെ പെണ്‍ വിഷയങ്ങള്‍ ഇതെല്ലാം ഇന്ന് സര്‍വ്വ സാധാരാണമാണ്. മറ്റെന്തു വിഷയത്തില്‍ പെട്ടുപോയാലും രാഷ്ട്രീയക്കാര്‍ക്ക് പെട്ടെന്നു രക്ഷപ്പെടാന്‍ കഴിയാത്ത ഒന്നാണ് പെണ്ണുകേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും പെണ്‍വിഷയത്തില്‍ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നത് മറന്നു കൂട. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ ഒരു മന്ത്രി രാജിവെയ്ക്കുകയും പിന്നീട് വീണ്ടും മന്ത്രിയാവുകയും ചെയ്തത് ഒരു പെണ്ണുകേസിന്റെ പേരിലാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിയായിരുന്ന ഇപ്പോഴത്തെ ഗതാഗതമന്ത്രിയുടെ അന്നത്തെ രാജിക്കു വഴിവെച്ചതും പെണ്ണുകേസായിരുന്നുവെന്ന് മറക്കാനാവില്ല. ഇടതുപക്ഷത്തും വലതു പക്ഷത്തുമെല്ലാം പെണ്‍വിഷയത്തിലും ലൈംഗീക പരാതികളില്‍ ഉഴറിയവരും കുറവല്ല. എല്ലാക്കാലത്തും ഒതുക്കാനും, തകര്‍ക്കാനും നേതാക്കന്‍മാര്‍ അങ്ങോട്ടുമിങ്ങോട്ടും പെണ്‍വിഷയം ഉപയോഗിക്കാറുണ്ടെന്നത് സത്യമാണ്. പെണ്‍വിഷയത്തില്‍ അഗ്രഗണ്യര്‍ തന്നെയാണ് രാഷ്ട്രീയത്തിലെ പിന്നാമ്പുറങ്ങളില്‍ ഉള്ളവര്‍. പുറത്താകുന്നതു വരെ പരമരഹസ്യമായിട്ടായിരിക്കും എല്ലാം ചെയ്യുന്നത്. പരസ്യമാക്കി തുടങ്ങുന്നതോടെ എല്ലാം കൈവിട്ട കളിയിലേക്കു നീങ്ങും. രാഹുല്‍ മാങ്കൂട്ടം എന്ന യുവ നേതാവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ പരാതി പറയുന്ന സ്ത്രീകളുടെ എല്ലാ അന്തസ്സും മാനിച്ചു കൊണ്ടു തന്നെ പറയാനാകുന്നത്, തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കണം. സംശുദ്ധമായ രാഷ്ട്രീയമാണ് ഇന്ന് കേരളം ആഗ്രഹിക്കുന്നത്. ഒരു തരത്തിലും അതിലെ മലിനമാക്കാന്‍ പാടില്ലെന്നു തന്നെയാണ്. എന്നാല്‍, സമീപ ഭാവിയില്‍ ഉയര്‍ന്ന സ്ത്രീ പീഡന പരാതികളുടെ ഗൗരവം നോക്കേണ്ടതുണ്ട്. വേടനിലേക്കും, സ്‌നിമാ മേഖലയിലെ പ്രശ്‌നങ്ങളിലേക്കും നോക്കണം. ഒരു വിധത്തിലും ന്യായീകരിക്കാനാകാത്ത വിധം ഒരാളെ ടാര്‍ഗറ്റ് ചെയ്ത് പരാതി കൊടുക്കുന്നതു പോലെ തോന്നാറില്ലേ. നിവിന്‍ പോളിക്കെതിരേ ഒരു സ്ത്രീ കൊടുത്ത പരാതി ഇത്തരത്തിലുള്ളതാണ്. പക്ഷെ, അത് കോടതിയില്‍ എത്തിയപ്പോള്‍ ഒന്നുമല്ലാതായി. വേടനെതിരേ ഒരു യുവ ഡോക്ടര്‍ ലൈംഗിക പരാതി നല്‍കി.

എന്നാല്‍, തൊട്ടു പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ഇതും കാണിക്കുന്നത് വ്യാജ പരാതികളുടെ രൂപമാണ്. സമാന രീതിയാണോ ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും നടത്തുന്നതെന്ന് സംശയിക്കുന്നവരുണ്ട്. കാരണം, ഒരു സ്ത്രീക്ക് മറ്റൊരു പുരുഷന്റെ ഇടപെടലോ, വാക്കുകളോ, ചാറ്റുകളോ മാന്യമല്ലെന്നു കണ്ടാല്‍ അത് നിര്‍ത്തണമെന്ന് പറയാം. അതിനു ശേഷവും അത് തുടര്‍ന്നാല്‍ അതിനെതിരേ പരാതി നല്‍കാം. അങ്ങനെ ചെയ്യാതെ ഒരു പ്രത്യേക സമയത്ത്, അതിനെ വലിയ വിഷയമാക്കി വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നം അത് രാഷ്ട്രീയമായി നോക്കേണ്ടതുണ്ട്. മാത്രമല്ല, പാലക്കാട് നിയമസഭാ മണ്ഡലത്തിന്റെ ഒരു രാഷ്ട്രീയ ഭാവി കൂടിയാണ് ഇതിലൂടെ വെളിവാകുന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാകുമെന്നുറപ്പാണ്. കാരണം, പാലക്കാട് ഷാഫിക്കു തന്നെ മത്സരിക്കേണ്ട സ്ഥിതിയിലേക്ക് തിരിച്ചെത്തുന്നതിന്റെ മുന്നൊരുക്കമാണിതെന്നേ വിലയിരുത്താന്‍ കഴിയൂ. രണ്ടാം പിറണായി സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം അവസാനിക്കുകയും യു.ഡി.എഫ് അടുത്ത മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ മത്സരിക്കാനുള്ള മണ്ഡലങ്ങള്‍ കണ്ടെത്തി, സ്ഥാനാര്‍ത്ഥി കുപ്പായം തയ്ച്ചു വെച്ചിരിക്കുകയാണ് നേതാക്കള്‍. എന്നാല്‍, ജയിച്ചാല്‍ ഏത് വകുപ്പുവേണമെന്നും, എന്തൊക്കെ ചെയ്യണമെന്നുമൊക്കെ തരുമാനിച്ചുറപ്പിച്ചിരിക്കുന്നവര്‍ വേറെയുണ്ട്. ഇതിനിടയില്‍ പാര്‍ലമെന്റിലേക്കു പോയ എം.പിമാര്‍ക്ക് അവിടെ വലിയ പണിയൊന്നും ഇല്ലാത്തിനാല്‍, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ട്.

രണ്ടു ടേം എംഎല്‍.എ ആവുകയും മൂന്നാം തവണ എം.പി ആവുകയും ചെയ്ത ഷാഫി പറമ്പില്‍ പാലക്കാട് മണ്ഡലം രാഹുലിന് വിട്ടു കൊടുത്തിട്ടാണ് എം.പിയായി പോയത്. എന്നാല്‍, തിരിച്ചു വരാനും, കേരളത്തിലെ ഒരു മന്ത്രിയാകാനും ഷാഫിക്ക് മോഹമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാന്‍ വന്നാല്‍, ഷാഫിക്ക് പാലക്കാടല്ലാതെ മറ്റൊരു മണ്ഡലവും കിട്ടില്ലെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി തരുമോ എന്നൊരു പ്രശ്‌നവും ഉദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിനെ ഒഴിവാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായി മാറിയിട്ടുണ്ട്. ഇതാണ് പെണ്‍വിഷയം പൊക്കിക്കൊണ്ടു വന്നതിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ളിലെ ചര്‍ച്ചകള്‍. അതുകൊണ്ടു തന്നെ രാഹുലിനെതിരേ പറയാന്‍ പറ്റുന്നവരെല്ലാം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ആരോപണവുമായി പ്രവാസി എഴുത്തുകാരിയും രംഗത്തു വന്നതോടെ രാഹുല്‍ രാഷ്ട്രീയം പരുങ്ങലിലായിട്ടുണ്ട്.

രാഹുലിന്റെ സ്വഭാവ ദൂഷ്യങ്ങളെകുറിച്ച്‌ ഷാഫി പറമ്പിലിന് അറിയാമെന്നും, എന്നാല്‍, അയാളില്‍ എത്തുന്ന പരാതികളൊന്നും എവിടെയും എത്താതെ പോകുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നതും ഓര്‍ക്കേണ്ടതുണ്ട്. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നാണ് ആരോപണം.
യാത്രയെകുറിച്ച്‌ ചോദിച്ചാണ് രാഹുല്‍ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാല്‍, പിന്നീട് മറ്റ് സ്ഥലങ്ങളില്‍ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്‌ട് ചെയ്ത് കാണിച്ചത്. ഈ പ്രവര്‍ത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേ. ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആരോപണം ഇവര്‍ പിന്നീട് മാധ്യമങ്ങങ്ങളോടും വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമില്‍ തന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുല്‍ അയാളുടെ സുഹൃത്തുകളോട് ഇതേകുറിച്ച്‌ മോശമായി പറയുകയായിരുന്നു. അയാള്‍ ഇത് പറഞ്ഞ ആളുകള്‍ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.

രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാല്‍ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച്‌ തനിക്ക് അറിയാമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതി നല്‍കുമെന്നും അവര്‍ ആരോപിച്ചു. വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഇയാള്‍ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകള്‍ വിചാരിക്കുന്നതും. എന്നാല്‍, അതല്ല യാഥാര്‍ഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്.

ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സ്ത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും എഴുത്തുകാരി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പില്‍ എംപിയാണ്. രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, യാതൊരുവിധ നടപടിയും സ്വീകരിക്കാന്‍ ഷാഫി തയാറായിട്ടില്ല. നിലവില്‍ രാഹുലിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുലിന് ധൈര്യമുണ്ടെങ്കില്‍ മാനനഷ്ടക്കേസ് നല്‍കട്ടെയെന്നും എഴുത്തുകാരി വെല്ലുവിളിച്ചിട്ടുണ്ട്.