സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും പരാതിയൊന്നും ലഭിച്ചില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ.

Spread the love

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ.

സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല. ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച്‌ അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.

വനിതകള്‍ക്കെതിരെ ആര് അതിക്രമം നടത്തിയാലും കോണ്‍ഗ്രസ്‌ സംരക്ഷിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച്‌ തനിക്ക് അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേക്കുറിച്ച്‌ പ്രതികരിക്കാൻ താൻ ആളല്ല. ഡിസിസിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.