
പാലക്കാട്: അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കേസില്‍ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിർണായകമാകും. എന്നാല്‍ ഫോണിന്റെ ലോക്ക് പറഞ്ഞ് തരാൻ രാഹുല്‍ തയാറായിട്ടില്ലെന്ന് എസ്ഐടി പറയുന്നു.
രാഹുലിന്റെ ഫോണില്‍ ദൃശ്യങ്ങളും ചാറ്റുകളും ഉണ്ടെന്നും അത് പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ മങ്കൂട്ടത്തില്‍ പരാതിക്കാരിയെ ക്രൂരമായി മർദിച്ച് ലൈംഗീക ബന്ധത്തില്‍ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയർന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനാറിപ്പോർട്ട് ആണ് കേസില്‍ ശക്തമായ തെളിവായ
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്ബിളുകള്‍ ശേഖരിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. ഗർഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിന് നല്കി.
അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും.




