
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അടച്ചിട്ട കോടതി മുറിയില്‍ വാദം കേള്‍ക്കുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യം കോടതി അംഗീകരിച്ചാണ് വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ആണ് വാദം കേള്‍ക്കുന്നത്.
നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാൻ കാരണം ആയേക്കാം എന്ന് പ്രോസിക്യൂഷൻ പറയുന്നു.
പൊലീസ് റിപ്പോർട്ടില്‍ ഗുരുതര പരാമർശങ്ങള്‍ ആണുള്ളത്. പ്രതിക്കെതിരെ മെഡിക്കല്‍ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്ന് പ്രോസിക്യൂഷൻ. ഗർഭഛിദ്രത്തിനും ബലാത്സംഗത്തിനും
എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്കെതിരായ ആരോപണങ്ങളും കേസും രാഷ്ട്രീയപ്രേരിതമെന്ന് ആണ് രാഹുലിന്റെ ഭാഗം. രാഹുലിനെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിഭാഗം. ഗർഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെണ്‍കുട്ടിയെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
വാട്ട്സ് ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ രാഹുല്‍ സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കി. സുഹൃത്തിനോട് മരുന്ന് ആവശ്യപ്പെടുന്നതാണ് വാട്ട്സ് ആപ്പ് ചാറ്റ് എന്നും രാഹുല്‍.




