
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
വിഷയം അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ തന്റെ മുന്നിൽ എത്തിയിട്ടില്ല.
സ്വാഭാവികമായ നടപടികളെ ബാധിച്ചേക്കുമെന്നതിനാൽ ഇപ്പോൾ മുൻകൂറായി എന്തെങ്കിലും അഭിപ്രായം പറയാനില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതു പ്രവർത്തകർ എല്ലാ രംഗങ്ങളിലും മാതൃക കാട്ടേണ്ടതാണ്. ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണമാണ്.
അതേക്കുറിച്ച് കോൺഗ്രസ് നേതൃത്വം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.