ഒരു മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയോട് താൻ വേദിയില്‍ വെച്ച്‌ മോശമായി പെരുമാറി എന്നുള്ള ആരോപണം വന്നു: ഇക്കാര്യം ആദ്യമായി തന്നോട് സംസാരിക്കുന്നത് ഒരു കോണ്‍ഗ്രസ് നേതാവാണ്:ജാമ്യം കിട്ടി ജയില്‍ മോചിതനായതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

Spread the love

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണങ്ങളെല്ലാം നിഷേധിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പരാതികള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിക്കുന്നത്.
ജാമ്യം കിട്ടി ജയില്‍ മോചിതനായതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

video
play-sharp-fill

രാഷ്ട്രീയ ലക്ഷ്യത്തോടെ തനിക്കെതിരെ പാര്‍ട്ടിക്ക് പുറത്ത് നിന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു. പുറത്ത് വന്ന ചാറ്റുകളുടെ പൂര്‍ണരൂപം പുറത്ത് വിടാനും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. മാത്രമല്ല മൂന്നാമത്തെ കേസിലെ അതിജീവിതയെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്നുളള ആരോപണങ്ങളും രാഹുല്‍ തള്ളി. ഫ്‌ളാറ്റ് വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടു

എന്നുളളതടക്കം വസ്തുതാ വിരുദ്ധമാണെന്നാണ് രാഹുലിന്റെ വാദം.
തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പേരില്‍ നടപടിയെടുക്കുന്നതിന് മുന്‍പ് പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇതുവരെ ഇക്കാര്യത്തില്‍ സംസാരം നടന്നിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഒരു മുന്‍ എംപിയുടെ മകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നുളള ആരോപണവും രാഹുല്‍ തള്ളിക്കളഞ്ഞു. ഈ എംപിയുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമാണ് ഉളളതെന്നും ഈയടുത്ത് വരെ അദ്ദേഹത്തെ വിളിച്ച്‌ സംസാരിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ആ കുട്ടിക്ക് ഒരു കുടുംബവും ജീവിതവും ഇല്ലേ, മാധ്യമങ്ങള്‍ പേര് പറയുന്നില്ല. ആരെന്ന് വ്യക്തമാകുന്ന തരത്തില്‍ സൂചനകളാണ് പറയുന്നത്. അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക. ആരോപണവുമായി അടിസ്ഥാനപരമായി ഒരു ബന്ധവും ഇല്ല. ഈ പറയുന്ന നേതാവുമായി ഈ ദിവസം വരെയും തനിക്ക് നല്ല ബന്ധമാണ് ഉളളത്. ഡിസംബറില്‍ ഒരു വിശേഷത്തിന് അദ്ദേഹത്തെ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നിരുന്നു”, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

”അന്തരീക്ഷത്തിലേക്ക് ചില ആരോപണങ്ങള്‍ അങ്ങ് വിടുകയാണ്. ചില മുഖ്യധാര മാധ്യമങ്ങള്‍ നിലവിട്ട് പോകുന്നുണ്ട്. ഒരു മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയോട് വേദിയില്‍ വെച്ച്‌ മോശമായി പെരുമാറി എന്നും ആരോപണം വന്നു.

ഇക്കാര്യം ആദ്യമായി തന്നോട് സംസാരിക്കുന്നത് ഒരു കോണ്‍ഗ്രസ് നേതാവാണ്. ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുമായും ബന്ധമില്ലെന്ന് താന്‍ പറഞ്ഞു. അദ്ദേഹം അവരോട് നേരിട്ട് അന്വേഷിച്ച ശേഷം തന്നെ വിളിച്ച്‌ പറഞ്ഞു, അത് വ്യാജമാണെന്ന് ബോധ്യപ്പെട്ടുവെന്ന്. താനും ആ ഉദ്യോഗസ്ഥയും ഒരു വേദിയിലും ഒരുമിച്ച്‌ പങ്കെടുത്തിട്ടില്ല”, രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി