
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാതിക്രമ കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്.
ഇതുവരെ പുറത്തുവരാത്ത രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി.
മൊഴിയെടുക്കൽ അന്തിമഘട്ടത്തിലെന്നാണ് വിവരം. ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവർത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുൽ അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിൻ്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. ഇത്
കേസിൽ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.