
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാർഡ് രേഖാ കേസില്‍ പരിശോധന ശക്തമാക്കി ക്രൈംബ്രാഞ്ച്.
അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. അതേസമയം നിരവധി ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ അടൂരിലെ വീട്ടില്‍ തുടരുകയാണ്
ലൈംഗികാരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ നടപടികളിലേക്ക് ഇന്ന് കടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വ്യാജ തിരിച്ചറിയല്‍ കാർഡ് കേസിലെ റെയ്ഡ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ ശനിയാഴ്ച ഹാജരാകാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.